Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Daycare Scam:

America

ഡേ​കെ​യ​ർ ത​ട്ടി​പ്പ്: ല​ക്ഷ​ക്ക​ണ​ക്കി​ന് ഡോ​ള​ർ ത​ട്ടി​യെ​ടു​ത്ത സ്ഥാ​പ​നം നി​ല​വി​ലി​ല്ലെ​ന്ന് റി​പ്പോ​ർ​ട്ട്

വാ​ഷി​ങ്ട​ൻ ഡി​സി: അ​മേ​രി​ക്ക​യി​ലെ വാ​ഷിംഗ്ടൺ സ്റ്റേ​റ്റി​ൽ കു​ട്ടി​ക​ൾ​ക്കാ​യു​ള്ള ഡേ​കെ​യ​ർ സെ​ന്‍ററുക​ളു​ടെ പേ​രി​ൽ വ​ൻ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് ന​ട​ക്കു​ന്ന​താ​യി അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്.

സൊ​മാ​ലി​യ​ൻ വം​ശ​ജ​ർ ന​ട​ത്തു​ന്ന​തെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന ഒ​രു ഡേ​കെ​യ​ർ സെ​ന്‍റ​ർ 2025ൽ ​മാ​ത്രം 2,10,000 ഡോ​ള​ർ (ഏ​ക​ദേ​ശം 1.75 കോ​ടി രൂ​പ) സ​ർ​ക്കാ​ർ ഫ​ണ്ട് കൈ​പ്പ​റ്റി​യെ​ങ്കി​ലും, അ​ങ്ങ​നെ​യൊ​രു സ്ഥാ​പ​നം അ​വി​ടെ പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ലെ​ന്ന് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ ക​ണ്ടെ​ത്തി.

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രാ​യ കാം ​ഹി​ഗ്ബി​യും ജോ​നാ​ഥ​ൻ ചോ​യും ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ’ദ​ഗാ​ഷ് ചൈ​ൽ​ഡ് കെ​യ​ർ’ എ​ന്ന പേ​രി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത സ്ഥാ​പ​നം വ്യാ​ജ​മാ​ണെ​ന്ന് തെ​ളി​ഞ്ഞ​ത്.

ഡേ​കെ​യ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യി രേ​ഖ​ക​ളി​ലു​ള്ള വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ, അ​വി​ടെ താ​മ​സി​ക്കു​ന്ന സ്ത്രീ ​ത​നി​ക്ക് അ​ങ്ങ​നെ​യൊ​രു ബി​സി​ന​സ് ഇ​ല്ലെ​ന്നും അ​വി​ടെ കു​ട്ടി​ക​ൾ വ​രു​ന്നി​ല്ലെ​ന്നും വെ​ളി​പ്പെ​ടു​ത്തി.

മാ​സം 3,500 ഡോ​ള​ർ വാ​ട​ക​യു​ള്ള ഈ ​വീ​ട്ടി​ൽ കു​ട്ടി​ക​ൾ വ​രു​ന്ന​താ​യി ക​ണ്ടി​ട്ടി​ല്ലെ​ന്നും ഒ​രു കു​ട്ടി മാ​ത്ര​മാ​ണ് അ​വി​ടെ​യു​ള്ള​തെ​ന്നും അ​യ​ൽ​ക്കാ​ർ സാ​ക്ഷ്യ​പ്പെ​ടു​ത്തി. രേ​ഖ​ക​ളി​ൽ ഒ​മ്പ​ത് കു​ട്ടി​ക​ളെ നോ​ക്കാ​ൻ അ​നു​മ​തി​യു​ള്ള ഈ ​സ്ഥാ​പ​ന​ത്തി​ന് സെ​പ്റ്റം​ബ​ർ മാ​സ​ത്തി​ൽ മാ​ത്രം 22,000 ഡോ​ള​ർ സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

സൊ​മാ​ലി​യ​ൻ ഭാ​ഷാ സൗ​ക​ര്യ​മു​ള്ള 539 ഡേ​കെ​യ​റു​ക​ളാ​ണ് വാ​ഷി​ങ്ട​നി​ൽ റ​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത്. ഇ​തി​ൽ പ​ല​തും ഇ​തു​പോ​ലെ വ്യാ​ജ​മാ​ണെ​ന്നും നി​കു​തി​പ്പ​ണം ത​ട്ടി​യെ​ടു​ക്കു​ക​യാ​ണെ​ന്നും റി​പ്പോ​ർ​ട്ട് ആ​രോ​പി​ക്കു​ന്നു. നേ​ര​ത്തെ മി​ന​സോ​ട്ട​യി​ലും സ​മാ​ന​മാ​യ രീ​തി​യി​ൽ ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ഡോ​ള​റി​ന്റെ ഡേ​കെ​യ​ർ ത​ട്ടി​പ്പു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു.

Latest News

Up